Post Category
ജില്ലാതല ഓണാഘോഷം: സംഘാടക സമിതി ഓഫീസ് തുറന്നു
ജില്ലാ ഭരണകൂടത്തിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ആഗസ്റ്റ് 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ സംഘാടക സമിതി ഓഫീസ് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ. ജയന്ത് എം.എല്‍.എ അധ്യക്ഷനായി. അഡ്വ. കെ പ്രവീണ്‍കുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഷാമിന്‍ സെബാസ്റ്റിയന്‍, സുബൈര്‍, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജി അഭിലാഷ് കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി പ്രദീപ് ചന്ദ്രന്‍, പ്രോഗ്രാം കോഓഡിനേറ്റര്‍ അഡ്വ. നിയാസ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments