അറിയിപ്പുകള്
വനിത കമ്മീഷന് സിറ്റിംഗ് 17-ന്
കേരള വനിത കമ്മീഷന്റെ കോഴിക്കോട് ജില്ലാതല സിറ്റിംഗ് ഓഗസ്റ്റ് 17-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിറ്റിങ്ങില്‍ പുതിയ പരാതികളും സ്വീകരിക്കും.
തൊഴില്‍ നൈപുണി പരിശീലനം: താത്പര്യപത്രം ക്ഷണിച്ചു
കോഴിക്കോട് ജില്ല പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യ വികസന പദ്ധതി പ്രകാരം പരിശീലനം നല്‍കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. പരിശീലന സ്ഥാപനം സര്‍ക്കാര്‍ അംഗീകൃതവും ഈ മേഖലയില്‍ മുന്‍പരിചയം ഉള്ളവരുമായിരിക്കണം. സംസ്ഥാനത്തിനകത്ത് പരിശീലനം നല്കി വരുന്ന സ്ഥാനപങ്ങള്‍ നടത്തുന്ന ദേശീയ സ്കില്‍ സെക്ടര്‍ കൗണ്‍സില്‍ അംഗീകരിച്ച സിലബസ് പ്രകാരമുള്ള തൊഴില്‍ നൈപുണി പരിശീലന കോഴ്സുകളുടെയും മുന്‍ വര്‍ഷങ്ങളില്‍ നൈപുണി പരിശീലനം നല്കിയതിന്റെയും കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്ക് പ്ലേയ്സ്മെന്റ് നല്കിയതിന്റെയും വിശദവിവരങ്ങള്‍ സഹിതമുള്ള പ്രൊപ്പോസല്‍ ഓഗസ്റ്റ് 31-ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370379, ഇമെയില്‍ : ddosckkd@gmail.com.
ഡിഎല്‍എഡ് സീറ്റൊഴിവ്
കോഴിക്കോട് റവന്യൂ ജില്ലയിലെ സര്‍ക്കാര്‍ വിഭാഗം ടിടിഐകളിലേക്ക് 2026-28 വര്‍ഷത്തേക്കുളള ഡിഎല്‍എഡ് കോഴ്സിന്റെ ഒഴിവുളള സീറ്റിലേക്ക് ഓഗസ്റ്റ് 17-ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ ഇന്റര്‍വ്യൂ നടത്തുന്നതാണ്. കൂടിക്കാഴ്ചയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് www.kozhikodedde.com എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വിദ്യാഭ്യാസ ഉപ ഡയറക്ടറാഫീസില്‍ എത്തേണ്ടതാണ്. ഫോണ്‍: 0495-2722297.
മെഡിക്കല്‍ കോളേജില്‍ ഒഴിവ്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി വിഭാഗത്തില്‍ പ്രൊജക്റ്റ് ടെക്ക്നിക്കല്‍ സപ്പോര്‍ട്ട് III തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 17 രാവിലെ 10.30-ന് കൂടിക്കാഴ്ച നടത്തും. യോഗ്യത: ബിഎസ്സി എംഎല്‍ടിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എംഎസ്സി എംഎല്‍ടി. ഉയര്‍ന്ന പ്രായപരിധി: 01.01.2026-ന് 35വയസ്സ്. ശമ്പളം: 28000 രൂപ + എച്ച്ആര്‍എ. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തേണ്ടതാണ്. ഇ മെയില്‍: principalmcc@gmail.com. ഫോണ്‍: 0495-2350216, 2350200.
ഐടിഐയില്‍ സ്പോട്ട് അഡ്മിഷന്
കോഴിക്കോട് മാളിക്കടവിലുള്ള ഗവ. വനിത ഐടിഐയിലെ വിവിധ എന്‍സിവിടി ട്രേഡുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഓഗസ്റ്റ് 14-ന് വൈകിട്ട് 3.30 വരെ സ്പോട്ട് അഡ്മിഷനുള്ള അപേക്ഷ സ്വീകരിക്കും. താല്‍പ്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി വനിത ഐടിഐയില്‍ എത്തേണ്ടതാണ്.
ഫോണ്‍: 9495353976, 9447637765.
ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്ലോമ: അപേക്ഷിക്കാം
ഗവ. ഐടിഐ കോഴിക്കോടും ഐഎംസിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, ഐടിഐ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 8281723705 നമ്പറില്‍ ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 25.
അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍
കോഴിക്കോട് ജില്ലയിലെ വിവിധ കോടതികളിലേക്കായി അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികകളിലേക്ക് യോഗ്യരായ അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് പ്രിന്‍സിപ്പല്‍ സബ് കോടതിയിലെ അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ഒരു തസ്തിക കൂടി ഉള്‍പ്പെടുത്തിയുള്ള 10 ഒഴിവിലേക്ക് (കോഴിക്കോട്- 6, വടകര- 2, കൊയിലാണ്ടി- 1) നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. 2026 ഓഗസ്റ്റ് 04 വിജ്ഞാപനം പ്രകാരം അപേക്ഷ സമര്‍പ്പിച്ചവരുടെ അപേക്ഷയും ഈ തസ്തികയിലേക്ക് പരിഗണിക്കുന്നതാണ്. അപേക്ഷയോടൊപ്പം ജനന തിയ്യതി, എന്റോള്‍മെന്റ് നമ്പറും തിയ്യതിയും പ്രവൃത്തി പരിചയം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. അപേക്ഷകര്‍ ഉള്‍പ്പെട്ടു വരുന്ന പോലീസ് സ്റ്റേഷന് എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡാറ്റയും, ജനന തിയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ കളക്ടര്‍, കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്, കോഴിക്കോട്, 673020 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 25 ന് വൈകുന്നേരം നാല് മണിക്ക് മുന്‍പായി നല്‍കേണ്ടതാണ്. ഇമെയില്‍: dckkd.rev@kerala.gov.in. ഫോണ്‍: 0495-2370518.
- Log in to post comments