Skip to main content

ലൈഫ് ഗാർഡ്, ഹാർബർ ബേസ്ഡ് സീ റെസ്ക്യൂ സ്ക്വാഡ്: അഭിമുഖം 21ന്

ട്രോളിംഗ് നിരോധന കാലയളവിനു ശേഷം തിരുവനന്തപുരം ജില്ലയിൽ ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന മറൈൻ ആംബുലൻസ്, റെസ്ക്യൂ ബോട്ടുകൾ, റെസ്ക്യൂ വള്ളങ്ങൾ എന്നിവയിലേക്ക് 11 ലൈഫ് ഗാർഡുകളെയും, ഒരു ഹാർബർ ബേസ്ഡ് സീ റെസ്ക്യൂ സ്ക്വാഡിനെയും ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമിക്കുന്നു. അപേക്ഷകർ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനം പൂർത്തിയാക്കിയവരുമായിരിക്കണം. 20 വയസിനും 60 വയസിനും മധ്യേ പ്രായമുള്ളവരും ഏത് പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരുമായിരിക്കണം. 
 
കടൽ രക്ഷാപ്രവർത്തനങ്ങളിൽ മുൻ പരിചയമുള്ളവർ, സീ റെസ്ക്യൂ സ്ക്വാഡ്, ലൈഫ് ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയമുള്ളവർ, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ, 2018ലെ പ്രളയരക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും അത്യാധുനിക കടൽ രക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പ്രാവീണ്യമുള്ളവർ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും.  

ഹാർബർ ബേസ്ഡ് സീ റെസ്ക്യൂ സ്ക്വാഡുമാരായി തിരഞ്ഞെടുക്കപ്പെടുന്നവർ ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മേലധികാരി നിർദ്ദേശിക്കുന്ന എല്ലാ ജോലികളും നിർവഹിക്കാൻ സന്നദ്ധരായിരിക്കണം.  തിരഞ്ഞെടുക്കപ്പെടുന്നവർ കടലിൽ പോയി വരുന്ന യാനങ്ങളുടെയും, തൊഴിലാളികളുടെയും സ്ഥിതി വിവര കണക്കുകൾ ഓരോ യാനത്തിലും പിടിച്ചു കൊണ്ടു വരുന്ന മത്സ്യങ്ങളുടെ സ്ഥിതി വിവര കണക്കുകൾ എന്നിവ മേലുദ്യോഗസ്ഥൻ നിഷ്കർഷിക്കുന്ന ഏതു സമയത്തും ശേഖരിക്കുന്നതിന് സന്നദ്ധരായിരിക്കേണ്ടതാണ്.  ജില്ലയിലെ എല്ലാ ഹാർബറുകളിലും ജോലി ചെയ്യാനും അടിയന്തര ഘട്ടങ്ങളിൽ സ്വന്തം യാനവും എഞ്ചിനും രക്ഷാപ്രവർത്തനത്തിന് ലഭ്യമാക്കാനും സന്നദ്ധരായിരിക്കണം.

താത്പര്യമുള്ളവർ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ്  ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ടുള്ള അഭിമുഖത്തിനായി ആഗസ്റ്റ് 21, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം

date