Skip to main content

തൃശ്ശൂര്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 17 മുതല്‍

തൃശ്ശൂര്‍ ജില്ലാ ആസൂത്രണ സമിതി (ഡി.പി.സി) അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗങ്ങള്‍ ഓഗസ്റ്റ് 17 മുതല്‍ 19 വരെയുള്ള തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍  നടക്കുമെന്ന് ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിനുള്ള വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള തീയതിയിലും സമയത്തിലുമാണ് തിരഞ്ഞെടുപ്പ് നടക്കുക.

ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ നിന്ന് ഒമ്പത് പേരെയും (പട്ടികജാതി/ പട്ടികവര്‍ഗ്ഗ സ്ത്രീ - 01, പട്ടികജാതി/പട്ടികവര്‍ഗ്ഗം - 01, സ്ത്രീ - 04, ജനറല്‍ - 03), മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ നിന്ന് രണ്ട് പേരെയും (സ്ത്രീ - 01, ജനറല്‍ - 01), കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരില്‍ നിന്ന് ജനറല്‍ വിഭാഗത്തിലെ ഒരാളെയുമാണ് തിരഞ്ഞെടുക്കുന്നത്.

ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് യോഗം ഓഗസ്റ്റ് 17-ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ യോഗം ഓഗസ്റ്റ് 18-ന് രാവിലെ 11-ന് തൃശ്ശൂര്‍ ടൗണ്‍ ഹാളിലും, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗം ഓഗസ്റ്റ് 19-ന് രാവിലെ 11-ന് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിലും നടക്കും.

date