Skip to main content

*കെ.കെ.എസ്. ഗവ. ഐ.ടി.ഐ. മാളയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: ഓഗസ്റ്റ് 21-ന് കൂടിക്കാഴ്ച*

മാള കെ.കെ.എസ്. ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (ഇ.ഡബ്ല്യു.എസ് വിഭാഗം), മെക്കാനിക് മോട്ടോർ വെഹിക്കിൾ (മുസ്ലിം വിഭാഗം) എന്നീ ട്രേഡുകളിൽ ഓരോ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 21-ന് രാവിലെ 11 മണിക്ക് ഐ.ടി.ഐ. ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നേരിട്ട് ഹാജരാകണം.  പി.എസ്.സിയുടെ റൊട്ടേഷൻ പ്രകാരമുള്ള സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നിയമനം.  കൂടുതൽ വിവരങ്ങൾക്ക് 0480 2893127 എന്ന ഫോൺ നമ്പറിലോ cru.itimala@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക

date