Post Category
*ഹിന്ദി അധ്യാപക കോഴ്സ്*
കേരള സർക്കാരിന്റെ രണ്ടു വർഷത്തെ റഗുലർ 'ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ' (ഹിന്ദി അധ്യാപക ട്രെയിനിംഗ്) കോഴ്സിൽ ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു, ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം (എം.എ) പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. 17-നും 35-നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി, പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസ് ഇളവ് ലഭ്യമാണ്.
താത്പര്യമുള്ളവർ ഓഗസ്റ്റ് 19 വൈകീട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട വിലാസത്തിലോ 8547126028, 04734-296496 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments