Post Category
പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് ടൂള്‍കിറ്റ് ഗ്രാന്റ്
സംസ്ഥാനത്തെ പരമ്പരാഗത കരകൗശല തൊഴില്‍ ചെയ്യുന്ന ഒ.ബി.സി വിഭാഗക്കാര്‍ക്ക് പണിയായുധങ്ങള്‍ വാങ്ങുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് 20,000 രൂപ ധനസഹായം അനുവദിക്കുന്നു. വാര്‍ഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. പ്രായപരിധി 60 വയസ്. മുന്‍വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. www.bwin.kerala.gov.inല്‍ ഓഗസ്റ്റ് 31നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04922 222335.
date
- Log in to post comments