Skip to main content

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 17ന്

 

ജില്ലയിലെ വനം-വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (പാര്‍ട്ട് ഒന്ന്- നേരിട്ടുള്ള നിയമനം & പാര്‍ട്ട് രണ്ട് തസ്തികമാറ്റം) (കാറ്റഗറി നമ്പര്‍- 211/2025 മുതല്‍ 214/2025 വരെ) തസ്തികകളുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഓഗസ്റ്റ് 17, 18, 19, 20, 21 തീയതികളിലായി നടത്തും. മുട്ടിക്കുളങ്ങരയിലെ കെ.എ.പി-രണ്ട് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ രാവിലെ 5.30 നകം അഡ്മിഷന്‍ ടിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ രേഖ, ശാരീരികക്ഷമതാ സര്‍ട്ടിഫിക്കറ്റ് സഹിതം നിര്‍ദ്ദേശിച്ച സ്ഥലത്ത് എത്തണം. ജനറല്‍, ബൈ ട്രാന്‍സ്ഫര്‍, എന്‍.സി.എ. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ജനറല്‍ തസ്തികയുടെ കായികക്ഷമതാ പരീക്ഷ നടക്കുന്ന വേദിയിലാണ് പങ്കെടുക്കേണ്ടത്. ഇവര്‍ക്ക് ഒരു അവസരം മാത്രമായിരിക്കും നല്‍കുക. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവെച്ച ഓഗസ്റ്റ് 13, 14 തീയതികളിലെ ടെസ്റ്റിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.  

date