Skip to main content

ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

ജില്ലാ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത അഭിഭാഷക പരിചയമുള്ളതും, 60 വയസ് പൂര്‍ത്തിയാകാത്തവര്‍ക്കും അപേക്ഷിക്കാം. പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍, വയസ്, ജനനതീയതി, ജാതി/മതം, യോഗ്യത, എന്റോള്‍മെന്റ് നമ്പര്‍ & തീയതി, പ്രവൃത്തിപരിചയം, പോലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബയോഡാറ്റയും, യോഗ്യത/പ്രവൃത്തി പരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകളും എസ്.എസ്.എല്‍.സി, നിയമബിരുദ സര്‍ട്ടിഫിക്കറ്റ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യണം. ഓഗസ്റ്റ് 26 വൈകിട്ട് അഞ്ചിനകം ജില്ലാ കലക്ടര്‍, ജില്ലാ കലക്ടറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001 വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കാം. ഫോണ്‍: 0491 2505309.
 

date