അതിര്‍ത്തി പുനര്‍നിര്‍ണയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
മലമ്പുഴ ഒന്ന് വില്ലേജില്‍പ്പെട്ട നിക്ഷിപ്ത വനഭൂമിയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച ഭേദഗതി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 1987 ഏപ്രില്‍ 11ലെ വിജ്ഞാപന പ്രകാരം 6928 ഹെക്ടര്‍ സ്ഥലമാണ് നിക്ഷിപ്ത വനഭൂമിയായി ഉള്‍പ്പെടുത്തിയിരുന്നത്. ഈ സ്ഥലത്തിന്റെ അതിര്‍ത്തിനിര്‍ണയം പൂര്‍ത്തീകരിച്ച ശേഷം 7621.1872 ഹെക്ടര്‍ സ്ഥലമായി ഭേദഗതി വരുത്തി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ 2019 മെയ് 31ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 1974-ലെ കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും ചട്ടം രണ്ട് എ അനുസരിച്ച് ബന്ധപ്പെട്ട ഫോറസ്റ്റ് ട്രിബ്യൂണല്‍, സര്‍വേ ഓഫീസ്, വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസുകള്‍, പാലക്കാട് നിക്ഷിപ്ത വനപാലകന്റെ ഓഫീസ് എന്നിവിടങ്ങളില്‍ വിജ്ഞാപനം പരിശോധിക്കാവുന്നതാണെന്ന് പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
- Log in to post comments