Skip to main content

 പ്രവേശന തീയതി നീട്ടി

        സ്കോൾ - കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്കൂൾ മാനേജ്മെന്റ് കോഴ്സിന്റെ രണ്ടാം ബാച്ചിലേക്കുള്ള പ്രവേശന തീയതി നീട്ടി. 100 രൂപ പിഴയോടുകൂടി സെപ്റ്റംബർ 11 വരെ ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗനിർദേശങ്ങൾക്ക് www.scolekerala.org സന്ദർശിക്കുക. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന/ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. അന്വേഷണങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.

പി.എൻ.എക്‌സ്. 3283/2026

date