Skip to main content

ട്രക്കിംഗ് ക്യാമ്പ് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ എട്ടിന് കാസര്‍ഗോഡ് റാണിപുരത്തും സെപ്റ്റംബര്‍ 16, 17 തീയതികളില്‍ ഇടുക്കി മീശപ്പുലിമലയിലേക്കും ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രായപരിധി 18 - 35. റാണിപുരത്തെ ട്രക്കിംഗ് ക്യാമ്പില്‍ പങ്കെടുക്കാന്‍ സെപ്റ്റംബര്‍ രണ്ടിന് മുമ്പും മീശപ്പുലിമലയിലെ ക്യാമ്പില്‍ പങ്കെടുക്കാന്‍ സെപ്റ്റംബര്‍ എട്ടിന് മുമ്പും ptaksywb@gmail.com ല്‍ അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ 1000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കണം. ഫോണ്‍: 9847133866, 9895314639.

 

date