Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

പത്തനംതിട്ട എസ്. ബി. ഐ. ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സി.സി.ടി.വി, സെക്യൂരിറ്റി അലാറം, ഫയര്‍ അലാറം, സ്‌മോക്ക് ഡിറ്റക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റലേഷന്‍ ആന്റ് സര്‍വീസസിന്റെ 14 ദിവസത്തെ സൗജന്യ പരിശീലനം ഓഗസ്റ്റ് 31 ന് ആരംഭിക്കുന്നു. പ്രായപരിധി 18-49. പ്രവേശനത്തിന് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0468 2992293, 0468 2270243, 8330010232.
 

date