Skip to main content

ഉന്നതികളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കട: ജില്ലാതല ഉദ്ഘാടനം 23ന്

ജില്ലയിലെ പട്ടികവര്‍ഗമേഖലകളിലെ ഉന്നതികളിലേക്ക് റേഷന്‍ സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന 'സഞ്ചരിക്കുന്ന റേഷന്‍കട' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 23ന് രാവിലെ 11ന് അഗളി ഇ.എം.എസ് ടൂറിസ്റ്റ് ഹാളില്‍ വിദ്യാഭ്യാസ-ന്യൂനപക്ഷകാര്യ മന്ത്രി എന്‍ ഷംസുദ്ദീന്‍ നിര്‍വഹിക്കും. പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ തുളസി ഫ്‌ളാഗ് ഓഫ് ചെയ്യും.

അട്ടപ്പാടി താലൂക്കിലെ പുതൂര്‍ പഞ്ചായത്തിലെ തേക്കുപ്പന, ദോഡുഗട്ടി, ആലത്തൂര്‍ താലൂക്കിലെ തളികക്കല്ല്, ചിറ്റൂര്‍ താലൂക്കിലെ ഉറവമ്പാടി എന്നീ ഉന്നതികളിലാണ് പദ്ധതിയിലൂടെ റേഷന്‍ സാധനങ്ങള്‍ നേരിട്ടെത്തിക്കുന്നത്. യഥാക്രമം 60, 100, 38, 30 എന്നിങ്ങനെ ആകെ 228 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അല്ലന്‍ അധ്യക്ഷനാകും. സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗം മുരുകേശന്‍ ചെറുനാലി മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷിബു സിറിയക്, ചിത്ര രാമസ്വാമി, സി തങ്കവേല്‍, മറ്റ് ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എ എസ് ബീന തുടങ്ങിയവര്‍ പങ്കെടുക്കും.

date