Post Category
പി.എസ്.സി അഭിമുഖം
വിദ്യാഭ്യാസ വകുപ്പില്‍ എല്‍പിസ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) ( തസ്തികമാറ്റം മുഖേന (കാറ്റഗറി നം.114/25) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സെപ്തംബര്‍ ഒന്നിന് ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തും. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റ്, ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, കമ്മീഷന് അംഗീകരിച്ച തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണം. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2743624.
date
- Log in to post comments