Skip to main content

 'സുരക്ഷിതമായ പാലുല്പാദനം'   പരിശീലന പരിപാടി

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍   സെപ്റ്റംബര്‍  രണ്ട്, മൂന്ന് തീയതികളില്‍   'സുരക്ഷിതമായ പാലുല്പാദനം'   വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും.  ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം/   ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍/  അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖാന്തിരം രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെപ്പോഴെങ്കിലും പരിശീലനത്തില്‍ ഓഫ് ലൈന്‍ ആയി പങ്കെടുത്തവര്‍ പങ്കെടുക്കേണ്ടതില്ല.  സെപ്റ്റംബര്‍ ഒന്നിനകം 8089391209, 0476 2698550   നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം. ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം പരിശീലനത്തില്‍ പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ.  
 

date