Skip to main content

സർപ്പപാട്ടും കളമെഴുത്തും

#അനിൽകുമാർ അനന്തപുരവും സംഘവും  അവതരിപ്പിക്കുന്ന സർപ്പ പാട്ടും കളമെഴുത്തും തിരുവരങ്ങ് വേദിയിൽ ആഗസ്‌റ്റ് 26 ന് വൈകിട്ട് അരങ്ങേറും#

പുള്ളുവർ സമുദായത്തിൽപ്പെട്ട കലാകാരന്മാർ പരമ്പരാഗതമായി ചെയ്തുവരുന്നതാണ് ഈ കലാരൂപം.  അനന്തന്റെ അഞ്ച് ശിരസ്സുകളുള്ള നാഗക്കളം വരച്ച് അതിന് മുന്നിൽ സർപ്പപ്രീതിക്കായി സ്തുതികൾ പാടുന്ന ചടങ്ങാണിത്.    സർപ്പദോഷം, ശത്രുദോഷം, ശനിദോഷം, രാഹുദോഷം എന്നിവ അകറ്റുന്നതിനും ഉത്തമ സന്താന സൗഭാഗ്യത്തിനും സകല സമ്പൽസമൃദ്ധിക്കുമയാണ് ഈ വഴിപാട് നടത്തുന്നത്.  സാധാരണയായി മുഴുവൻ ചടങ്ങുകൾക്കും കൂടി മൂന്നു മണിക്കൂറിലേറെ വരെ സമയമെടുക്കും.  ഓണാഘോഷ വേദിയിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള അവതരണമാണ് ക്രമീകരിച്ചിരിക്കുന്നത്.

date