Skip to main content

സ്‌പോട്ട് അഡ്മിഷന്‍

അങ്ങാടിപ്പുറം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ 10 ന് കോളേജില്‍ നടക്കും. സ്ഥാപനമാറ്റം, ബ്രാഞ്ച് മാറ്റം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം.  താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും നിര്‍ദ്ദിഷ്ട ഫീസുമായി സെപ്റ്റംബര്‍ രണ്ടിന് രാവിലെ 10 മുതല്‍ 10.30 വരെയുള്ള സമയത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് വെബ്സൈറ്റ് (https://le.polyadmission.org/) മുഖേന 'വണ്‍ ടൈം രജിസ്‌ട്രേഷന്‍' നടത്തി പങ്കെടുക്കാം. ഒഴിവുകളുടെ വിവരം വെബ്സൈറ്റില്‍ ലഭ്യമാണ്.

മങ്കട ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ റഗുലര്‍ കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ മൂന്നിന് പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ നടക്കും. സ്ഥാപനമാറ്റം ആഗ്രഹിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാം.  താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസായ 685 രൂപയുമായി സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10 മുതല്‍ 10:30 വരെയുള്ള സമയം കോളെജിലെത്തി രജിസ്റ്റര്‍ ചെയ്യണം. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് വെബ്സൈറ്റ് (https://polyadmission.org/fdgt) മുഖേന 'വണ്‍ ടൈം രജിസ്‌ട്രേഷന്‍' പൂര്‍ത്തിയാക്കി അഡ്മിഷനില്‍ പങ്കെടുക്കാം. ഒഴിവുകളുടെ വിവരം വെബ്സൈറ്റില്‍ ലഭ്യമാണ്.

date