Skip to main content

വിവരാവകാശ നിയമം സർട്ടിഫിക്കറ്റ് കോഴ്സ്

വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് rti.img.kerala.gov.in ൽ സെപ്റ്റംബർ 4 മുതൽ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് 18ന് ആരംഭിക്കും.

പി.എൻ.എക്‌സ്. 3534/2026

 

date