Skip to main content

ചേർപ്പ് ഗവ. ഐ.ടി.ഐയിൽ സർവേയർ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

 

 

ചേർപ്പ് ഗവ. ഐ.ടി.ഐയിൽ സർവേയർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി റൊട്ടേഷൻ പ്രകാരമുള്ള സംവരണ ചാർട്ട് പ്രകാരം ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായിരിക്കും നിയമനം നൽകുന്നത്. സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെകും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും, അതുമല്ലെങ്കിൽ സിവിൽ/സർവേയർ ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ അഞ്ചിന് രാവിലെ 11-ന് ഐ.ടി.ഐയിൽ നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0487 2966601, ഇമെയിൽ: cru.iticherpu@kerala.gov.in.

 

date