Skip to main content

*ശ്രീ സി. അച്യുതമേനോൻ ഗവ. കോളേജിൽ യു.ജി. കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു*

കുട്ടനെല്ലൂർ ശ്രീ സി. അച്യുതമേനോൻ ഗവ. കോളേജിൽ 2026-27 അധ്യയന വർഷത്തെ യു.ജി. പ്രവേശനത്തിന് വിവിധ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ. ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ബി.എസ്.സി. സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ബി.കോം., ബി.ബി.എ. എന്നീ കോഴ്‌സുകളിലാണ് ഓപ്പൺ, ഇ.ടി.ബി., മുസ്ലിം, എസ്.സി., എസ്.ടി., എൽ.സി., ഇ.ഡബ്ല്യു.എസ്., ഒ.ബി.എക്‌സ്., ഒ.ബി.എച്ച്., പി.ഡബ്ല്യു.ഡി. കാറ്റഗറികളിൽ ഒഴിവുകളുള്ളത്.

ക്യാപ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സെപ്റ്റംബർ 9-ന് വൈകീട്ട് 3 മണിക്ക് മുമ്പായി എസ്.എസ്.എൽ.സി., പ്ലസ് ടു, സംവരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0487 2353022.

date