Skip to main content

സൗജന്യ കൂണ്‍കൃഷി പരിശീലനം

അസാപ് കേരളയുടെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 10 ദിവസത്തെ സൗജന്യ കൂണ്‍കൃഷി പരിശീലനം സംഘടിപ്പിക്കും. പരിശീലനസമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ. പ്രായപരിധി 18- 49 വയസ്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും സഹിതം ഹാജരാകണം. https://forms.gle/WhRyqTJFFQwqej67 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9495999721.

date