Post Category
അപേക്ഷ ക്ഷണിച്ചു
2026-27 അധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച വിമുക്തഭടന്മാരുടെ മക്കൾക്ക് കേന്ദ്രീയ സൈനിക ബോർഡ് നൽകുന്ന പ്രധാനമന്ത്രി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് www.ksb.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ ഔട്ട്, അസ്സൽ സർട്ടിഫിക്കറ്റുകൾ, സർവീസ് രേഖകൾ എന്നിവ തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നൽകേണ്ടതാണ്. അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക്: 0471-2472748
date
- Log in to post comments