Skip to main content

അവകാശികളില്ലാത്ത ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടുന്നു

പെരിന്തൽമണ്ണ താലൂക്ക് പാതാക്കര വില്ലേജിൽ സർവെ നമ്പർ 48/2-ൽ ഉൾപ്പെട്ട അവകാശികളില്ലാത്ത ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ക്ഷണിച്ചു. കിഴക്കും തെക്കും മുനിസിപ്പൽ റോഡ്, പടിഞ്ഞാറ് കൊളക്കട ഹംസ മുതൽപേരുടെ കൈവശസ്ഥലം, വടക്ക് കൊളക്കട ഹംസ മുതൽപേരുടെ കൈവശസ്ഥലവും മേലേതിൽ വീരാൻകുട്ടി മുതൽപേരുടെ കൈവശസ്ഥലവും അതിരുകളായുള്ള 2.65 ആർസ് സ്ഥലമാണ് ഏറ്റെടുക്കുന്നത്.
ദീർഘകാലമായി നികുതി അടക്കാതെയും അവകാശികളില്ലാതെയും കിടക്കുന്ന ഭൂമിയാണിതെന്ന് പെരിന്തൽമണ്ണ (ഭൂരേഖ) തഹസിൽദാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബേസിക് ടാക്‌സ് രജിസ്റ്റർ (ബി.ടി.ആർ) പ്രകാരം 'മേൽപ്പടി ശിന്നു കോൽപ്പാട് കുടിയാൻ അറവിപ്പറ്റെ കൃഷ്ണൻ നായർ മുതൽ മൂന്ന് ആൾ' എന്നാണ് ജന്മിയായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പ്രാദേശിക അന്വേഷണത്തിൽ ഇവരെക്കുറിച്ചോ യഥാർത്ഥ അവകാശികളെക്കുറിച്ചോ വിവരങ്ങൾ ലഭ്യമല്ല. 1964-ലെ കേരള എസ്‌ചീറ്റ്‌സ് ആൻഡ് ഫോർഫീച്ചേഴ്‌സ് ആക്ട് (സെക്ഷൻ 5) പ്രകാരം പ്രസ്തുത ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിനെതിരെ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം നോട്ടീസ് തീയതിയായ സെപ്റ്റംബർ മൂന്ന് മുതൽ ആറു മാസത്തിനകം രേഖകൾ സഹിതം മലപ്പുറം കളക്ടറേറ്റില്‍ നേരിട്ട് ഹാജരാവണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

date