Skip to main content

പശുപരിപാലനത്തില്‍ ശാസ്ത്രീയ പരിശീലനം

ബേപ്പൂർ നടുവട്ടത്ത് പ്രവർത്തിക്കുന്ന സർക്കാർ ക്ഷീര പരിശീലന കേന്ദ്രത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ക്ഷീരകർഷകർക്കായി ശാസ്ത്രീയ പശുപരിപാലനത്തിൽ പരിശീലനം നൽകുന്നു. സെപ്റ്റംബർ 15 മുതൽ 19 വരെയാണ് പരിപാടി. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ ഹാജരാക്കിയാൽ നിശ്ചിത ദിനബത്തയും യാത്രാബത്തയും ലഭിക്കും. സെപ്റ്റംബർ 10-ന് വൈകീട്ട് അഞ്ചിനകം 0495 2414579 എന്ന ഫോൺ നമ്പറിലോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം.

date