Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പൂക്കോട്ടൂര്‍ പി.എച്ച്.സി.യുടെ കോംപൗണ്ടിലുള്ള കെട്ടിടത്തിന്റെ ആസ്ബറ്റോസ് ഷീറ്റ്, ഓട്, വിറക് എന്നിവ വാങ്ങുന്നതിനായി കരാറുകാരില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു. പൂക്കോട്ടൂര്‍ പി.എച്ച്.സി.ഓഫീസില്‍ സെപ്റ്റംബര്‍ 14-ന് വൈകുന്നേരം അഞ്ചു വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍-0483-2774860.

മലപ്പുറം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിനു കീഴില്‍ പൂക്കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന 124 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എജ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് തയാറുള്ള ഏജന്‍സികള്‍/ സ്ഥാപനങ്ങള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 28- ന് ഉച്ചയ്ക്ക് 12 വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. 12.30 വരെ ടെന്‍ഡര്‍ ഫോമുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പൂക്കോട്ടൂരിലെ മലപ്പുറം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസില്‍ ലഭ്യമാണ്.

പെരിന്തല്‍മണ്ണ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററില്‍ കാന്റീന്‍ നടത്തുന്നതിന് യോഗ്യരായ കാറ്ററര്‍മാര്‍/ഹോട്ടലുടമകളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. 2026 ഒക്ടോബര്‍ ഒന്നു മുതല്‍ 2027 ജൂണ്‍ 15 വരെയുള്ള കാലയളവിലേക്കാണ് കരാര്‍. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമും അനുബന്ധ നിബന്ധനകളും യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലും https://www.amu.ac.in/amucentres/amu-malappuram-centre-kerala എന്ന വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 23-ന് ഉച്ചയ്ക്ക് മൂന്നിനകം മലപ്പുറം എ.എം.യു. സെന്റര്‍ ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍-04933-229299.

date