Skip to main content

കലാലയങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങളാവണം: മന്ത്രി അഡ്വ. എന്‍. ഷംസുദ്ധീന്‍

ലക്ഷ്യബോധമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങളായി കലാലയങ്ങള്‍ മാറണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ധീന്‍ പറഞ്ഞു. സ്‌കൂള്‍, കോളേജ് ലൈബ്രറികള്‍ ശക്തിപ്പെടുത്തുന്നതിലൂടെ എഴുത്തിന്റെയും വായനയുടെയും നല്ല സംസ്‌കാരം രൂപപ്പെടുത്താന്‍ സാധിക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച 'വോട്ടുചരിതം 2026' പുസ്തകം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ലൈബ്രറിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി. പി. ജംഷീദ് പുസ്തകം ഏറ്റുവാങ്ങി. മലപ്പുറം എ.ഡി.എം പി. ഒ. സാദിഖ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി പി. കെ. അബ്ദുറബ്ബ്, ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മുന്നിയൂര്‍, തിരൂരങ്ങാടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എം. അബ്ദുറഹിമാന്‍ കുട്ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ റഷീദ് ബാബു പി., കോളേജ് മാനേജര്‍ എം. കെ. ബാവ, കോഴിക്കോട് സര്‍വ്വകലാശാല കായിക വകുപ്പ് മേധാവി ഡോ. വി. പി. സക്കീര്‍ ഹുസൈന്‍, ഗായകന്‍ ഫിറോസ് ബാബു, തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് യു. എ. റസാഖ് പരപ്പനങ്ങാടി, ചന്ദ്രിക ബ്യൂറോ ചീഫ് ഇഖ്ബാല്‍ കല്ലുങ്ങല്‍, ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. സി. പി. മുസ്തഫ, ലയണ്‍സ് ക്ലബ്ബ് ചാര്‍ട്ടര്‍ പ്രസിഡന്റ് കെ. ടി. മുഹമ്മദ് ഷാജു, പ്രോഗ്രാം കോഡിനേറ്റര്‍ മുജീബ് താനാളൂര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം തീര്‍ത്ഥ സത്യന്റെ സംഗീത വിരുന്നും ചെന്നൈ കലാക്ഷേത്രയിലെ ശ്രീലക്ഷ്മിയുടെ ഭരതനാട്യവും അരങ്ങേറി.

date