Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

നെറ്റ് പരിശീലനം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം മുട്ടടയിലെ ഐ.എച്ച്.ആർ.ഡി. യുടെ സെന്റർ ഫോർ അഡ്വാൻസ്‌ഡ്‌ ടെക്നോളജീസ് ആൻ്റ് സ്കിൽസിൽ സപ്തംബറിൽ ആരംഭിക്കുന്ന യുജിസി നെറ്റ് പേപ്പർ I & II (ഹൈബ്രിഡ് മോഡ്)ൽ കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മെൻ്റ്  വിഷയങ്ങളിൽ പരിശീലനത്തിന് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
 രജിസ്റ്റർ ചെയ്യുന്നതിന്  ഫോൺ : 8136882389, 9495069307, 8547005087, 0471-2550612 

ഇൻ്റേൺഷിപ്പ് പ്രോഗ്രാമുകൾ; അപേക്ഷ ക്ഷണിച്ചു

 തിരുവനന്തപുരം ഐഎച്ച്ആർഡി സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസിൽ 'ഡാറ്റ അനലിറ്റിക്‌സ്', 'ഡാറ്റ സയൻസ് യൂസിംഗ് പൈത്തൺ', 'ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് യൂസിംഗ് പൈത്തൺ ജാങ്കോ' എന്നീ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫോൺ: 9495069307, 8547005087, 8136882389, 0471-2550612  താൽപ്പര്യമുള്ളവർക്ക് https://skillcentre.ihrd.ac.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

ലേലം

പയ്യന്നൂർ അംശം ദേശത്ത് റീ സർവ്വെ 167/149(167/8) ൽപ്പെട്ട 0.0240 ഹെക്ടർ സ്ഥലത്തിൻ്റെ പരസ്യലേലം സപ്തംബർ 10 രാവിലെ 11.30 ന് പയ്യന്നൂർ വില്ലേജ് ഓഫീസിൽ നടക്കും.  കൂടുതൽ വിവരങ്ങൾക്ക് വില്ലേജ് ഓഫീസുമായി ബന്ധപ്പെടുക.

ഓംബുഡ്സ്പേഴ്സൺ സിറ്റിംഗ്

വികസിത് ഭാരത് -ഗ്യാരണ്ടി ഫോർ റോസ്ഗാർ & അജീവിക മിഷൻ, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതികളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് സപ്തംബർ 15 രാവിലെ 11 മണി മുതൽ 1 മണി വരെ കണ്ണൂർ ജില്ല വിബി-ജി റാം ജി & പിഎംഎവൈ (ജി) ഓംബുഡ്സ്പേഴ്സൺ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിംഗ് നടത്തുന്നു. വിബി-ജി റാം ജി & പിഎംഎവൈ (ജി) പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സിറ്റിംഗിൽ നേരിട്ട് ഓംബുഡ്സ്പേഴ്സന് നൽകാം.

മോണ്ടിസ്സോറി, പ്രീ - പ്രൈമറി ടീച്ചർ ട്രെയിനിംഗ് അപേക്ഷ ക്ഷണിച്ചു

ബിസിൽ ട്രെയിനിംഗ് ഡിവിഷൻ സപ്തoബർ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ - പ്രൈമറി, നഴ്സ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി/ പ്ലസ് ടു/ എസ്എസ്എൽസി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ 7994449314

ഫുഡ് ബവറേജസ് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു

പേരാവൂർ ഗവ: ഐ.ടി.ഐ-യിൽ ഈ വർഷം ആരംഭിക്കുന്ന ഒരു വർഷ ഫുഡ് ബവറേജസ് ട്രേഡിലേക്കുള്ള  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു (48 സീറ്റ്). എസ്എസ്എൽസി/തത്തുല്യ യോഗ്യത അല്ലെങ്കിൽ 10+2 സിസ്റ്റത്തിൽ 10 ജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സപ്തംബർ19 വൈകീട്ട് അഞ്ച് മണി. ഫോൺ: 0490 2996650, 9495900520.

മോഡേൺ സർവ്വെ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ - സർവെയും ഭൂരേഖയും വകുപ്പിന് കീഴിൽ കണ്ണൂർ ജില്ലയിൽ ധർമ്മശ്ശാലയിലെ, കുഴിച്ചാലിലുള്ള  കേരള സർവ്വെ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂർ കേന്ദ്രത്തിൽ സപ്തംബർ അഞ്ചിന് ആരംഭിക്കുന്ന മോഡേൺ സർവ്വെ കോഴ്സിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 ദിവസ കോഴ്സിന് എസ്എസ്എൽസിയും 60 ദിന കോഴ്സിന് ഐടിഐ സർവ്വെ അല്ലെങ്കിൽ സിവിൽ/ഡിപ്ലോമ ഇൻ സിവിൽ/ബി ടെക് ഇൻ സിവിൽ/ചെയിൻ സർവ്വെ/വിഎച്ച്എസ്ഇ സർവ്വെ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.  കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർവെയും ഭൂരേഖയും വകുപ്പിൽ കോൺട്രാക്ട് സർവെയർ/കോൺട്രാക്ട് ഹെൽപ്പർ തസ്തികകളിലേക്കുള്ള കരാർ നിയമനത്തിന് മുൻഗണന ലഭിക്കും. അപേക്ഷാ ഫോറത്തിനും, ഫീസ് സംബന്ധിച്ച വിവരങ്ങൾക്കും www.dslr.kerala.gov.in സൈറ്റ് സന്ദർശിക്കുക. ഫോൺ: 9895124813, 9446077196, 8848927360.

കെൽട്രോൺ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ മാധ്യമ കോഴ്സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം. വാർത്താ അവതരണം, ആങ്കറിംഗ്, ടെലിവിഷൻ ജേർണലിസം, പ്രിൻറ് മീഡിയ ജേർണലിസം, ഡിജിറ്റൽ മീഡിയ ജേർണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടൻറ് നിർമ്മാണം, വീഡിയോ ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് മീഡിയ, പബ്ലിക് റിലേഷൻ, അഡ്വർടൈസിങ്, തുടങ്ങിയ മേഖലകളിലാണ് പരിശീലനം. അംഗീകൃത മാധ്യമസ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സപ്പോർട്ട് എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭ്യമാകും. തിരുവനന്തപുരം, കോട്ടയം കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ പരിശീലന കേന്ദ്രങ്ങളിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്തംബർ 19. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9544958182.

ഇൻ്റീരിയർ ഡിസൈനിംഗ് കോഴ്സ്

കണ്ണൂർ ഗവ. ഐടിഐൽ ഐഎംസിയുടെ കീഴിൽ നടത്തിവരുന്ന ഇൻ്റീരിയർ ഡിസൈനിംഗ് റെഗുലർ /സായാഹ്ന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിൻെറ ഭാഗമായി ഓട്ടോകാഡ്, 3ഡി സ്റ്റുഡിയോ മാക്സ്, വീറേ, ഫോട്ടോഷോപ്പ്, റെവിറ്റ് ആർക്കിടെക്ചർ, സ്കെച്ച്അപ്പ്
സോഫ്റ്റ് വെയറുകളിലും പരിശീലനം നൽകുന്നു.  യോഗ്യത മിനിമം എസ്എസ്എൽസി.  ഫോൺ :9447311257

ഡാൻസ് ടീച്ചർ, സ്പോർട്‌സ് ട്രെയ്നർ

തലശ്ശേരിയിലെ  സർക്കാർ സ്ഥാപനത്തിൽ ഡാൻസ് ടീച്ചർ, സ്പോർട്‌സ് ട്രെയ്നർ ഒഴിവുകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. 18 മുതൽ 40 വയസ്സ് വരെ പ്രായമുള്ള തലശ്ശേരി താലൂക്ക് നിവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 
യോഗ്യത:ഡാൻസ് ടീച്ചർ - ഡിഗ്രി/ഡിപ്ലോമ ഇൻ ഡാൻസ്
സ്പോർട്സ് ട്രെയ്നർ - ബാച്‌ലർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ
താൽപര്യമുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സപ്തംബർ14 തിങ്കളാഴ്ചയ്ക്കകം  തലശ്ശേരി ടൗൺ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിയമാനുസൃത വയസ്സിളവ് ലഭിക്കും.

മിനി ജോബ് ഫെയർ

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന  എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10  വ്യാഴാഴ്‌ച രാവിലെ 10 മുതൽ 1 മണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ബിസിനസ്സ് ഡെവലെപ്മെൻറ് ഓഫീസർ, ഗോൾഡ് ലോൺ ഓഫീസർ, ഷോറൂം സ്റ്റാഫ്, ഗോഡൗൺ സ്റ്റാഫ് , ഓഫീസ് സ്റ്റാഫ്, മാർക്കറ്റിംഗ് അക്കൗണ്ട്സ്, ബിസിനസ്സ് ഡെവലെപ്മെൻറ് മാനേജർ, എലൈറ്റ് ഇൻഷുറൻസ് മാനേജർ, ഫിനാൻഷ്യൽ കൺസൾറ്റൻറ്, ഡ്രൈവർ (എച്ച്എംവി ലൈസൻസ്, എസ്എസ്എൽസി പാസ്സ്/ഫെയിൽ)  ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത എസ്എസ്എൽസി/പ്ലസ് ടു/ഡിഗ്രി, ടാലി പ്രൈം.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ (ആധാർ/വോട്ടർ ഐ ഡി) പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് ഹാജരാക്കി ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഫോൺ : 0497 -2707610, 6282942066

കിക്മ എം.ബി.എ സീറ്റ് ഒഴിവ്

സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയൻ്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേ റ്റീവ് മാനേജ്‌മെന്റ്റിൽ (കിക്‌മ) എം.ബി.എ. (ഫുൾടൈം) ബാച്ചിലെ ഒഴിവുള്ള സീറ്റിലേയ്ക്കുള്ള അഡ്‌മിഷൻ സപ്‌തംബർ 11 രാവിലെ 10 മുതൽ ഒന്ന് വരെ കാൾടെക്സ‌സിലെ ചേനോളി ജംഗ്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തിൽ നടത്തും.
കേരളസർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയുംഅംഗീകാ രത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ലോജിസ്റ്റിക്സ് ബിസിനസ് അനലിറ്റിക്‌സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം. എസ്.സി./എസ്‌.റ്റി/ഒ.ഇ.സിവിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാണ്.
50% അടിസ്ഥാന മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. ഫോൺ: 9447002106 / 8547618290 വെബ്സൈറ്റ് www.kicma.ac.in.

വാഹന ഗതാഗതം നിരോധിച്ചു

വടക്കെ പൊയിലൂർ കുഴിക്കൽ സെൻട്രൽ പൊയിലൂർ റോഡ് അഭിവൃദ്ധി പ്രവൃത്തിയുടെ ഭാഗമായുള്ള പ്രവൃത്തികൾ നടക്കുന്നതിനാൽ, ചമതക്കാട് മുതൽ സെൻട്രൽ പൊയിലൂർ വരെയുള്ള റോഡിലെ വാഹന ഗതാഗതം സപ്തംബർ 9 മുതൽ 30 ദിവസത്തേയ്ക് പൂർണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ കേളുമുക്ക്-കായംകുളം-നെല്ലിത്തറ-പൊയിലൂർ റോഡ് വഴിയും, ചെറിയ വാഹനങ്ങൾ ചമതക്കാട്- മടവൻ പറമ്പ് -പുല്ലായിത്തോട് റോഡ് വഴിയും, മറ്റ് അനുയോജ്യമായ വഴികളും ഉപയോഗിക്കേണ്ടതാണ്.

date