Skip to main content

സ്‌പെഷ്യല്‍ ഹോമിലേക്ക് വിവിധ തസ്തികകളില്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴില്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്ന അതിജീവിതര്‍ക്കായി രാമവര്‍മ്മപുരത്ത് ആരംഭിക്കുന്ന സ്‌പെഷ്യല്‍ ഹോമിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. സെന്റ് ജോസഫ് അസോസിയേഷന്‍ ഫോര്‍ മെന്റലി ഹാന്‍ഡികേപ്പ്ഡ് എന്ന എന്‍.ജി.ഒയുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം.

ഹൗസ് മാനേജര്‍ (എം.എസ്.ഡബ്ല്യു/ എം.എ സൈക്കോളജി), സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ (എം.എസ്.ഡബ്ല്യു/ എം.എ സൈക്കോളജി), ഫുള്‍ടൈം റെസിഡന്റ് വാര്‍ഡന്‍ (ബിരുദം), സെക്യൂരിറ്റി (എസ്.എസ്.എല്‍.സി), കുക്ക് (അഞ്ചാം ക്ലാസ്), ആയ (പി.ഡി.സി), ക്ലീനിങ് സ്റ്റാഫ് (അഞ്ചാം ക്ലാസ്), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം - എം.എസ്.ഡബ്ല്യു/ എം.എ സൈക്കോളജി), സൈക്കിയാട്രിസ്റ്റ് (പാര്‍ട്ട് ടൈം - എം.ഡി സൈക്കിയാട്രി), സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ (ബി.എഡ്/ ഡി.എഡ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍), വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (ഡിപ്ലോമ ഇന്‍ വൊക്കേഷണല്‍ ട്രെയിനിങ്), നഴ്സിംഗ് സ്റ്റാഫ് (ജനറല്‍ നഴ്സിംഗ്/ ബി.എസ്.സി നഴ്സിംഗ്), ഫിസിയോ തെറാപ്പിസ്റ്റ് (ബി.പി.ടി), ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് (ബി.ഒ.ടി) എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. അപേക്ഷകരുടെ പ്രായം 25 വയസ്സിന് മുകളിലായിരിക്കണം.

താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 25-നകം 'സെന്റ് ജോസഫ് സ്‌കൂള്‍ ഫോര്‍ മെന്റലി ചലഞ്ച്ഡ്, ചേറൂര്‍, തൃശ്ശൂര്‍ - 680008' എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പ്രവൃത്തിപരിചയമുള്ളവര്‍ക്കും തൃശ്ശൂര്‍ ജില്ലക്കാര്‍ക്കും മുന്‍ഗണനയുണ്ടാകും. ഫോണ്‍: 94956590119846302414.

date