Post Category
പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത് സെപ്റ്റംബര്‍ 23-ന്
പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ നിലവിലെ പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി മലപ്പുറം ജില്ലയില്‍ സെപ്റ്റംബര്‍ 23-ന് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത്. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. സേതു നാരായണന്‍, ടി.കെ. വാസു എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും. പട്ടികജാതി-പട്ടികഗോത്രവര്‍ഗ്ഗ വിഭാഗക്കാരുമായി ബന്ധപ്പെട്ട് കമ്മീഷന് ലഭിച്ച വിവിധ പരാതികളില്‍ പരാതിക്കാരെയും എതിര്‍കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് അദാലത്തില്‍ പരിഹാരം കാണും. പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസനം, പൊലീസ്, റവന്യൂ, കൃഷി, പഞ്ചായത്ത് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
date
- Log in to post comments