Skip to main content

വോക്ക്-ഇന്‍ ഇന്റര്‍വ്യൂ

 
സര്‍ക്കാര്‍  വിക്ടോറിയ ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള വോക്ക്-ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 16-ന് കൊല്ലം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടത്തും

 തസ്തികളും അഭിമുഖ സമയവും:
 സ്റ്റാഫ് നഴ്‌സ് (മഹിളാമിത്രം പദ്ധതി): രാവിലെ 10.30. യോഗ്യത: ബി എസ് സി നഴ്‌സിംഗ് / ജി എന്‍ എം, കെ എന്‍ എം സി രജിസ്‌ട്രേഷന്‍.   വേതനം: പ്രതിദിനം 650 രൂപ (പ്രതിമാസം പരമാവധി 19,500).  
ലാബ് ടെക്‌നീഷ്യന്‍ (ഫെര്‍ട്ടിലിറ്റി ക്ലിനിക്): രാവിലെ 11.30. യോഗ്യത: ഡി എം എല്‍ ടി / ബി എസ് സി എം എല്‍ ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വേതനം: പ്രതിദിനം 600 രൂപ (പ്രതിമാസം പരമാവധി 18,600).
 സൈക്കോളജിസ്റ്റ് (ഓട്ടിസം ക്ലിനിക്): ഉച്ചയ്ക്ക് 12.30. യോഗ്യത: എം എ/എം എസ് സി സൈക്കോളജി, എം ഫില്‍ (ക്ലിനിക്കല്‍ സൈക്കോളജി), ആര്‍.സി.ഐ രജിസ്‌ട്രേഷന്‍. വേതനം: പ്രതിദിനം 800 രൂപ (പ്രതിമാസം പരമാവധി 24,000).  
ഫാര്‍മസിസ്റ്റ്: ഉച്ചയ്ക്ക് 1.30. യോഗ്യത: ഡി ഫാം / ബി ഫാം, കെ എസ് പി സി രജിസ്‌ട്രേഷന്‍. വേതനം: പ്രതിദിനം 625 രൂപ.  
ഇലക്ട്രീഷ്യന്‍: ഉച്ചയ്ക്ക് 2.15ന് . യോഗ്യത: എസ് എസ് എല്‍ സി, ഐ ടി ഐ/കെ ജി സി ഇ ഇലക്ട്രീഷ്യന്‍, വയര്‍മാന്‍ ലൈസന്‍സ്. വേതനം: പ്രതിദിനം 625.
 ആംബുലന്‍സ് ഡ്രൈവര്‍: വൈകിട്ട് മൂന്നിന്. യോഗ്യത: പത്താം ക്ലാസ്, സാധുവായ എച്ച് എം വി ലൈസന്‍സ്, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, മെഡിക്കല്‍ ആന്റ് ഐ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്. വേതനം: പ്രതിദിനം 575 രൂപ.
 പ്ലംബര്‍: വൈകിട്ട് നാലിന്. യോഗ്യത: എസ് എസ് എല്‍ സി, ഐ ടി ഐ/കെ ജി സി ഇ പ്ലംബിങ്. വേതനം: പ്രതിദിനം 600. പ്രായപരിധി: സൈക്കോളജിസ്റ്റ് തസ്തികയ്ക്ക് 18-45 വയസ്; സ്റ്റാഫ് നഴ്‌സിന് 20-30 വയസ്; മറ്റ് തസ്തികകള്‍ക്ക് 18-30 വയസ് (ഒ ബി സി, എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും).   വയസ്സ്, യോഗ്യത, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം  വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0474 2752700.
 

 

date