Skip to main content

ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായികക്ഷമതാ പരീക്ഷ 

 

മഴയും പ്രതികൂല കാലാവസ്ഥയും കാരണം മാറ്റിവച്ച വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികകളിലേക്കുള്ള (Direct/B/T/NCA cat.no:211/25, 213/25, 253/25) എറണാകുളം ജില്ലയുടെ എൻ ഡ്യുറൻസ് ടെസ്റ്റിൽ വിജയിച്ച് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും സെപ്റ്റംബർ 17 മുതൽ 28 വരെ ചേർത്തല സെന്റ് മൈക്കിൾസ് കോളജിൽ നടക്കും.

 അർഹരായ ഉദ്യോഗാർത്ഥികൾ ഹാജരാക്കേണ്ട അഡ്‌മിഷൻ ടിക്കറ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, മറ്റ് നിർദ്ദേശങ്ങൾ എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത് അസൽ തിരിച്ചറിയൽ രേഖ സഹിതം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്. 

കായികക്ഷമത പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പ്രമാണ പരിശോധന അന്നേദിവസം നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ, നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ പ്രൊഫൈലിൽ അപ് ലോഡ് ചെയ്തശേഷം അതു സഹിതം ടെസ്റ്റ് നടക്കുന്ന ജില്ലയിലെ PSC ഓഫീസിൽ ഹാജരാകണം.

 ജനറൽ, ബൈ ട്രാൻസ്‌ഫർ, എൻ സി എ ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ടിട്ടുള്ള പൊതു ഉദ്യോഗാർത്ഥികൾക്ക് ജനറൽ തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടക്കുന്ന വേദിയിൽ പങ്കെടുക്കുന്നതിനുള്ള രണ്ട് കാറ്റഗറികളും ഉൾപ്പെടുത്തികൊണ്ടുള്ള) അഡ്മിഷൻ ടിക്കറ്റാണ് നൽകിയിരിക്കുന്നത്.

date