ജില്ലാതല അറിയിപ്പുകള്
സിവില്‍ സര്‍വീസ് സംഘടനകളുടെ ജില്ലാതല രജിസ്ട്രി തയ്യാറാക്കുന്നു
പ്രാദേശിക വികസന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളുടെ ജില്ലാതല രജിസ്ട്രി തയാറാക്കുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണിത്. വികസന മേഖലയില്‍ സര്‍ക്കാരിനെ സഹായിക്കുന്ന സിവില്‍ സര്‍വീസ് സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. താല്പര്യമുള്ള സംഘടനകള്‍ വിലാസം, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, രജിസ്ട്രഷേന്‍ നമ്പര്‍, പ്രവര്‍ത്തന മേഖല, കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ സഹിതം dpokannur@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യണം. ഫോണ്‍: 0497 2700765.
സൗജന്യ ഫയര്‍ & സേഫ്റ്റി വര്‍ക്ക്ഷോപ്പ്
തളിപ്പറമ്പ് നോളജ് സെന്ററില്‍ സപ്തംബര്‍ 18 ന് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സിന്റെ സൗജന്യ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0460-2205474, 9847915099.
ഡിസിഎ, ഡാറ്റാ എന്‍ട്രി കോഴ്സുകള്‍
സി-ഡിറ്റിന്റെ കണ്ണൂര്‍, താഴെചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ഡിസിഎ, ഡാറ്റാ എന്‍ട്രി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- എസ്എസ്എല്‍സി. എസ് സി/എസ് ടി, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ്. ഫോണ്‍: 9947763222.
പശു വളര്‍ത്തല്‍ പരിശീലനം
കണ്ണൂര്‍ തെക്കീബസാറില് ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സപ്തംബര്‍ 25, 26 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം അഞ്ച് വരെ വ്യാവസായികാടിസ്ഥാനത്തിലുള്ള പശു വളര്‍ത്തല്‍ വിഷയത്തില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സപ്തംബര്‍ 24 ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമേ ക്ലാസ്സില്‍ പ്രവേശനമുള്ളൂ. ഫോണ്‍ നം. 0497-2763473.
ലേലം
ഉദയഗിരി അംശം ദേശത്തെ റീസ. ഒന്നില്‍പ്പെട്ട 1.28 ആര് വസ്തുവിന്റെ ലേലം സപ്തംബര്‍ 28 രാവിലെ 11.30 ന് ഉദയഗിരി വില്ലേജ് ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വില്ലേജ് ഓഫീസുമായോ തളിപ്പറമ്പ താലൂക്ക് ഓഫീസുമായോ ബന്ധപ്പെടുക.
ഡയറി പ്രൊമോട്ടർ അഭിമുഖം മാറ്റിവെച്ചു
ക്ഷീരവികസന വകുപ്പിൻ്റെ “തീറ്റപ്പുൽകൃഷി വികസന പദ്ധതി"-യുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ 13 ക്ഷീര വികസന യുണിറ്റ് ഓഫീസുകളിലേക്കും കരാർ അടിസ്ഥാനത്തിൽ ഡയറി പ്രൊമോട്ടർമാരെ നിയമിക്കുന്നതിന് സെപ്റ്റംബർ 16-ന് നടത്താനിരുന്ന അഭിമുഖം 24 ലേക്ക് മാറ്റിവെച്ചു. അപേക്ഷകൾ സെപ്റ്റംബർ 18 വരെ ബന്ധപ്പെട്ട ക്ഷീര വികസന യൂണിറ്റുകളിൽ സമർപ്പിക്കാം. അപേക്ഷയുടെ മാതൃകയ്ക്കും കൂടുതൽ വിവരങ്ങൾക്കും ക്ഷീര വികസന യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0497 2707859.
പൈലോനിഡൽ സൈനസ് സൗജന്യ ചികിത്സ
നട്ടെല്ലിൻ്റെ ഏറ്റവും താഴ്ഭാഗത്തായി പഴുപ്പും വേദനയോടും കൂടി വരുന്ന പൈലോനിഡൽ സൈനസ് രോഗത്തിനും പ്രോസ്ട്രേറ്റ് ഗ്രന്ഥി വീക്കം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും (പ്രായപരിധി: 45-70 വയസ്), കണ്ണൂർ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിലെ ശല്യതന്ത്ര വിഭാഗത്തിൽ (ഒ പി നമ്പർ: 9) ഗവേഷണാടിസ്ഥാനത്തിൽ സൌജന്യ ചികിത്സ നല്കുന്നു.
ഒ പി സമയം: തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ. ഫോൺ: 9539478575, 9947951461
കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്സിഡി; അപേക്ഷ ക്ഷണിച്ചു
കാർഷിക യന്ത്രങ്ങൾ 50 ശതമാനം വരെ സബ്സിഡിയിൽ ലഭിക്കുന്ന സ്മാം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 15 വരെ അപേക്ഷ സ്വീകരിക്കും. പദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങൾ, വിളവെടുപ്പു യന്ത്രങ്ങൾ, വിള, സംസ്ക്കരണ ഉപകരണങ്ങൾ, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ യന്ത്രങ്ങൾ എന്നിവ സബ്സിഡി നിരക്കിൽ ലഭിക്കും. വ്യക്തിഗത കർഷകർക്ക് 40 മുതൽ 50 ശതമാനം വരെയാണ് സബ്സിഡി അനുവദിക്കുന്നത്. അനുവദിച്ച യന്ത്രങ്ങളുടെ എണ്ണത്തേക്കൾ കൂടുതൽ അപേക്ഷകൾ ലഭിച്ചാൽ യോഗ്യരായ എല്ലാ അപേക്ഷകരെയും ഉൾപ്പെടുത്തി ഓൺലൈൻ നറുക്കെടുപ്പിലൂടെയാകും തെരെഞ്ഞെടുപ്പ്. ഒക്ടോബർ 16-ന് നറുക്കെടുപ്പ് നടത്തും.
കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും കണ്ണൂർ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായോ തൊട്ടടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടുക.
വെബ്സൈറ്റ്: http://agrimachinery.nic.in/index
ഫോൺ: 0497-2965150, 7907425006, 9383472052, 9383472051
ദേവസ്വം ക്ഷേമനിധി സെക്രട്ടറിയുടെ ക്യാമ്പ് 18ന്
മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടേയും എക്സിക്യൂട്ടീവ് ഓഫീസർമാരുടേയും ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് നടത്തുന്നതിന് സപ്തംബർ 18 രാവിലെ 10.30 മുതൽ പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യുന്നു. മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള കണ്ണൂർ, തളിപ്പറമ്പ് താലൂക്കുകളിലെയും കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിലെയും ക്ഷേത്രഭാരവാഹികൾ ക്ഷേമനിധിയിൽ അടയ്ക്കാനുള്ള ക്ഷേത്രവിഹിതം നിർബന്ധമായും അടയ്ക്കേണം.
ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നതിന് ക്ഷേത്രജീവനക്കാർക്ക് മെമ്പർഷിപ്പിനുള്ള അപേക്ഷ, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പളപട്ടികയുടെ പകർപ്പും സഹിതം സമർപ്പിക്കാം.
മേലിൽ ബോർഡിൻ്റെ അംഗീകാരം ലഭിച്ച് ഒരു വർഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാർക്ക് അംഗത്വം അനുവദിയ്ക്കുന്നതല്ല. ഫോൺ: 0495 2360726
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ ഗവ. ഐടിഐയിൽ എൻ.സി.വി.ടി ട്രേഡിൽ എസ്.സി.എസ്. ടി, ജനറൽ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ടി സി, ഫീസ് 2750/- രൂപ എന്നിവയുമായി സപ്തംബർ19 രാവിലെ 11 മണിക്ക് മുമ്പായി ഐടിഐയിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9895265951.
വയോജന കമ്മീഷൻ സിറ്റിംഗ്
സപ്തംബർ 22 രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്ന് വരെ കണ്ണൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വയോജന കമ്മീഷൻ സിറ്റിംഗ് നടത്തുന്നു. സിറ്റിംഗിൽ വയോജനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും കമ്മീഷൻ നേരിട്ട് സ്വീകരിക്കുന്നതാണ്.
ചുമതലയേറ്റു
കണ്ണൂർ സർവകലാശാലയുടെ രജിസ്ട്രാർ-ഇൻ-ചാർജ് ആയി ഫിനാൻസ് ഓഫീസർ സുനിൽ കുമാർ എസ് ചുമതലയേറ്റു.
തത്സമയ അഡ്മിഷൻ
കുറുമാത്തൂർ ഗവ.ഐ.ടി.ഐ യിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയം അഡ്മിഷൻ നടത്തുന്നു. അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സപ്തംബർ 17 മുതൽ 22 വരെ നേരിട്ടെത്തി പ്രവേശനം നേടണം. ഫോൺ 9061762960, 04602225450.
കെ ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം
കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ കീഴിലുള്ള സ്കൂളുകളിൽ 2025 ഡിസംബറിനും മുൻ വർഷങ്ങളിലും നടന്ന കെടെറ്റ് പരീക്ഷകളിൽ വിജയിച്ചവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ വിതരണം സപ്തംബർ 17 മുതൽ 26 വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും നടക്കും. ഒറിജിനൽ ഹാൾടിക്കറ്റ് കൊണ്ടുവരണം.
സപ്തംബർ 17 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 501607 മുതൽ 501776 വരെയും 602265 മുതൽ 602573 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ രജിസ്റ്റർ നമ്പർ 702525 മുതൽ 702846 വരെയും 800731 മുതൽ 800833 വരെയും.
സപ്തംബർ 18 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 501777 മുതൽ 501922 വരെയും 602575 മുതൽ 602921 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ രജിസ്റ്റർ നമ്പർ 702847 മുതൽ 703124 വരെയും.
സപ്തംബർ 19 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 501924 മുതൽ 502094 വരെയും 602922 മുതൽ 603186 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ രജിസ്റ്റർ നമ്പർ 703127 മുതൽ 703398 വരെയും 800918 മുതൽ 801025 വരെയും.
സപ്തംബർ 22 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 502095 മുതൽ 502256 വരെയും 603188 മുതൽ 603517 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ രജിസ്റ്റർ നമ്പർ 703399 മുതൽ 703727 വരെയും 801027 മുതൽ 801185 വരെയും
സപ്തംബർ 23 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 502257 മുതൽ 502456 വരെയും 603518 മുതൽ 603838 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ രജിസ്റ്റർ നമ്പർ 703728 മുതൽ 704082 വരെയും 801193 മുതൽ 801432 വരെയു
സപ്തംബർ 24 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 502459 മുതൽ 502671 വരെയും 603841 മുതൽ 655099 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ രജിസ്റ്റർ നമ്പർ 704085 മുതൽ 704403 വരെ.
സപ്തംബർ 25 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 502672 മുതൽ 502729 വരെയും 704412 മുതൽ 757911 വരെയും
സപ്തംബർ 26 ന് മുൻവർഷങ്ങളിൽ വിജയിച്ചവരുടെയും സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുക.
ഫോൺ 0497 2700167.
- Log in to post comments