Skip to main content

അങ്കണവാടി ഹെല്‍പ്പര്‍ നിയമനം

ഒല്ലൂക്കര ശിശുവികസന പദ്ധതി ഓഫീസ് പരിധിയില്‍ വരുന്ന പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് ഹരിശ്രീ അങ്കണവാടിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി കം ക്രഷിലെ ഹെല്‍പ്പര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. പാണഞ്ചേരി പഞ്ചായത്തില്‍ സ്ഥിര താമസമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. 2026 ജനുവരി ഒന്നിന് 18 വയസ്സു പൂര്‍ത്തിയായവരും 35 വയസ്സ് കഴിയാത്തവരും ആയിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിര താമസം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. അപേക്ഷകള്‍ സെപ്റ്റംബര്‍ 22 മുതല്‍ സെപ്തംബര്‍ 30 ന്  വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തി ദിവസങ്ങളില്‍ ഒല്ലൂക്കര ശിശുവികസന പദ്ധതി ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സ്വീകരിക്കും. അപേക്ഷയുടെ മാതൃക ഒല്ലൂക്കര ശിശുവികസന പദ്ധതി ഓഫീസില്‍ നിന്നോ പാണഞ്ചേരി പഞ്ചായത്തില്‍ നിന്നോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഒല്ലൂക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐ സി ഡി എസ് ഓഫീസില്‍ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ ലഭ്യമാകും. അപേക്ഷ അയക്കേണ്ട വിലാസം:  ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പ്രോജക്ട് ഓഫീസ് ഒല്ലൂക്കര, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, പി ഒ ഒല്ലൂക്കര, പിന്‍ 680655. ഫോണ്‍: 7034465377.

date