പി.എസ്.സി റാങ്ക് പട്ടികകള്‍ റദ്ദായി
തൃശ്ശൂര്‍ ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്യേജ് ടീച്ചര്‍ (അറബിക്) യുപിഎസ് - (I എന്‍സിഎ -എല്‍സി/എI) (കാറ്റഗറി നമ്പര്‍ 752/ 2022) തസ്തികയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനായി 2024 ജൂലൈ 11 ന് പ്രാബല്യത്തില്‍ വന്ന 774/2024/എസ്എസ്വി നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും അവസാനമായി നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥി 2025 മാര്‍ച്ച് മൂന്നിന് പൂര്‍വ്വാഹ്നം ജോലിയില്‍ പ്രവേശിച്ചിട്ടുളളതിനാലും, തസ്തികയുടെ മാതൃ റാങ്ക് പട്ടിക റദ്ദായതിനാലും പ്രസ്തുത എന്‍.സി.എ റാങ്ക് പട്ടിക, 2025 മാര്‍ച്ച് നാലിന് പൂര്‍വ്വാഹ്നം മുതല്‍ പ്രാബല്യത്തില്‍ ഇല്ലാതാകും വിധം 2025 മാര്‍ച്ച് മൂന്നിന് അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
തൃശ്ശൂര്‍ ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ എഫ്ടിജെഎല്ടി ഹിന്ദി (ഒന്നാം എന്‍സിഎ -എല്‍സി/ എI) കാറ്റഗറി നമ്പര്‍: 627/2022) തസ്തികയിലേക്ക് 2024 ഓഗസ്റ്റ് ഒന്നിന് നിലവില്‍ വന്ന 853/2024/എസ്എസ്വി നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും നിയമനശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥി 2024 ഡിസംബര്‍ 17 പൂര്‍വ്വാഹ്നം ജോലിയില്‍ പ്രവേശിച്ചതിനാലും, തസ്തികയുടെ മാതൃറാങ്ക് പട്ടിക റദ്ദായിട്ടുള്ളതിനാലും പ്രസ്തുത എന്‍.സി.എ റാങ്ക് പട്ടിക 2024 ഡിസംബര്‍ 18 പൂര്‍വ്വാഹ്നം നിലവിലില്ലാത്ത വിധം 2024 ഡിസംബര്‍ 17 അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
തൃശ്ശൂര്‍ ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എഫ്ടിജെഎല്ടി ഹിന്ദി (ഒന്നാം എന്‍സിഎ -ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍: 626/2022) തസ്തികയ്ക്ക് 2024 ഏപ്രില്‍ 11 ന് നിലവില്‍ വന്ന 450/2024/എസ്എസ്വി നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും അവസാനമായി നിയമനശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥി 2024 ഡിസംബര്‍ 13 ന് പൂര്‍വ്വാഹ്നം ജോലിയില്‍ പ്രവേശിച്ചതിനാലും, തസ്തികയുടെ മാതൃറാങ്ക് പട്ടിക റദ്ദായതിനാലും പ്രസ്തുത എന്‍.സി.എ റാങ്ക് പട്ടിക 2024 ഡിസംബര്‍ 14 ന് പൂര്‍വ്വാഹ്നം നിലവിലില്ലാത്ത വിധം 2024 ഡിസംബര്‍ 13 ന് അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
- Log in to post comments