Post Category
കൗണ്‍സലര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (തമിഴ് മീഡിയം) കൗണ്‍സലര്‍മാരെ നിയമിക്കുന്നതിന് സോഷ്യല്‍ വര്‍ക്ക് സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പ്രവര്‍ത്തിപരിചയവുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. (ആണ്‍ 1,പെണ്ണ് 1). പ്രതിമാസ വേതനം ഇരുപതിനായിരം രൂപ. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (പ്രവര്‍ത്തിപരിചയം കാണിക്കുന്നത് ഉള്‍പ്പെടെ)എന്നിവ സഹിതം സെപ്റ്റംബര്‍ 30ന് അഞ്ചു മണിക്ക് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ്, പൈനാവ് പി. ഒ, ഇടുക്കി എന്ന വിലാസത്തില്‍ ലഭ്യമാക്കണം. നിയമനം താല്‍ക്കാലികമായിരിക്കും. ഫോണ്‍: 04862 96297.
date
- Log in to post comments