Skip to main content

ജില്ലാതല പട്ടയമേള നാളെ; മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും

ഇടുക്കി ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം  നാളെ (സെപ്റ്റംബര്‍ 24) റവന്യൂ മന്ത്രി എ.പി അനില്‍ കുമാര്‍ നിര്‍വഹിക്കും. ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാളില്‍ രാവിലെ 10.30ന് നടക്കുന്ന മേളയില്‍ റോയ് കെ. പൗലോസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍എമാരായ അഡ്വ. സേനാപതി വേണു, അഡ്വ. സിറിയക് തോമസ്, എഫ് രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, ജില്ലാകളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് റവന്യൂവകുപ്പ് ജില്ലയില്‍ പട്ടയ വിതരണം സംഘടിപ്പിക്കുന്നത്. വിവിധ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരമുള്ള പട്ടയങ്ങള്‍, വനാവകാശ രേഖകള്‍ എന്നിവ ചടങ്ങില്‍ വിതരണം ചെയ്യും. മലയോര മേഖലയിലെ എല്ലാ കര്‍ഷകര്‍ക്കും കൈവശഭൂമിക്ക് സ്ഥായിയായ അവകാശം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജില്ലയിലെ സങ്കീര്‍ണമായ ഭൂമി പ്രശ്‌നങ്ങള്‍ പ്രത്യേകം പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികളാണ് റവന്യൂവകുപ്പ് സ്വീകരിച്ചുവരുന്നത്.
 

date