Skip to main content

ഇ പി എഫ്  : നിയമപരമായ വേതന പരിധി  പ്രതിമാസം 25,000  രൂപയായി വർധിപ്പിച്ചു

നിർബന്ധിത ഇ പി എഫ് പരിരക്ഷയ്ക്കുള്ള നിയമപരമായ വേതന പരിധി 2026 സെപ്റ്റംബർ 17 മുതൽ പ്രതിമാസം  15,000      രൂപയിൽ നിന്ന്  25,000  രൂപയായി ഉയർത്തി  . ഇതോടെ അർഹരായ തൊഴിലാളികൾക്ക് കൂടുതൽ മെച്ചപ്പെട്ട ഇ പി എഫ്,  ഇ പി എസ്, ഇ ഡി എൽ ഐ ആനുകൂല്യങ്ങൾ    ലഭ്യമാക്കുന്നതിനും കൂടുതൽ തൊഴിലാളികളെ സാമൂഹിക സുരക്ഷയുടെ പരിധിയിൽപ്പെടുത്തുന്നതിനും   സാധിക്കും .   ഇ പി എഫ് അംഗങ്ങൾക്ക് അംഗീകരിച്ച നിരക്കായ പ്രതിവർഷം 8.25% പലിശ ലഭിക്കുകയും, അവരുടെ സമാഹരിച്ച ബാലൻസിന്റെ 75% വരെ ഓൺലൈനായി  പിൻവലിക്കാനും സാധിക്കും.

ഇ പി എഫ് ഒ ആനുകൂല്യങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ വേഗത്തിലും സൗകര്യപ്രദവുമാക്കാനുള്ള നടപടികൾ  സ്വീകരിച്ചു വരുന്നതായി കോഴിക്കോട് റീജിയണൽ പി എഫ് കമ്മിഷണർ അറിയിച്ചു.

date