അറിയിപ്പുകൾ
ഓവർസിയർ നിയമനം
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് രണ്ട് ഓവര്‍സിയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചോറ്റാനിക്കര നിവാസികള്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30. മിനിമം രണ്ട് വര്‍ഷത്തെ ഐ.ടി.ഐ/ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ / സിവില്‍ എഞ്ചിനീയറിംഗ് എന്നിവയാണ് യോഗ്യത. ഇമെയിൽ: chottanikaragp@gmail.com
താത്കാലിക നിയമനം
പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ക്ലറിക്കൽ ജോലികൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വകുപ്പ് ഡയറക്ടറേറ്റിൽ മൂന്നും കൊല്ലം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ മേഖലാ ഓഫീസുകളിൽ ഒന്നു വീതവും പരമാവധി 179 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമിക്കുന്നത്. അപേക്ഷ ഫോമും വിജ്ഞാപനവും https://egrants.kerala.gov.in/ ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ഓഫീസുകളിൽ ഇ-മെയിൽ ആയോ നേരിട്ടോ നൽകാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30 വൈകിട്ട് അഞ്ച് വരെ. വിലാസം: ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ രണ്ടാം നില, കാക്കനാട്, -682030, കൂടുതൽ വിവരങ്ങൾക്ക് :ഫോൺ : 0484 - 2983130,bcdderanakulam@gmail.com
- Log in to post comments