'എന്റെ പുസ്തകം’ റീൽ മത്സരം; വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
വായനമാസാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ‘എന്റെ പുസ്തകം’ ജില്ലാതല പുസ്തകാസ്വാദന റീൽ മല്‍സരത്തിലെ വിജയികൾക്ക് ജില്ലാ കളക്ടർ ഷാജി വി നായർ സമ്മാനം വിതരണം ചെയ്തു.
സ്‌കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ മണപ്പുറം സെന്റ് തെരേസാസ് സ്‌കൂളിലെ എട്ടാം തരം വിദ്യാർത്ഥിനി ആരാധ്യ ആന്റണി, രണ്ടാം സ്ഥാനം നേടിയ മാന്നാർ ശ്രീ ഭുവനേശ്വരി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം തരം വിദ്യാർത്ഥിനി അമൃത പി നായർ, കോളേജ് തലത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കായംകുളം എം.എസ്എം കോളേജിലെ ഒന്നാംവർഷ ബിഎസ്‌സി ബയോടെക്‌നോളജി വിദ്യാർത്ഥിനി അമിത എസ് ബൈജു,
ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളേജിലെ ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി മൂന്നാം വർഷ വിദ്യാർത്ഥിനി ലയ കെ പി എന്നിവർ സമ്മാനം ഏറ്റുവാങ്ങി.
ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന പരിപാടിയിൽ പുസ്തകങ്ങൾ, ഫലകം, സർട്ടിഫിക്കറ്റ് എന്നിവയാണ് സമ്മാനമായി നൽകിയത്.
- Log in to post comments