Post Category
സെലക്ഷൻ ട്രയൽസ് നാളെ
സെപ്റ്റംബർ 19, 20 തീയതികളിലായി തിരുവനന്തപുരം എൽഎൻസിപിഒ യിൽ വെലോഡ്രോമിൽ നടക്കുന്ന
സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലെക്ഷൻ ട്രയൽസ് ആലപ്പുഴ എസ് പി ഓഫീസിനു സമീപമുള്ള മുപ്പാലത്തിൽ നാളെ ( ഞായർ) രാവിലെ ആറിന് നടക്കും. മത്സരാർഥികൾ വയസ്സ്, മേൽവിലാസം തെളിയിക്കുന്ന രേഖകൾ, ഫോട്ടോ ഉൾപ്പെടുന്ന തിരിച്ചറിയൽ കാർഡ്, എന്നിവയുടെ രണ്ടു പകർപ്പുകൾ, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോകൾ, എന്നിവയുമായി മുപ്പാലത്ത് എത്തിച്ചേരേണ്ടതാണ്. ഹെൽമെറ്റ് നിർബന്ധമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9388888971, 9447030193 .
date
- Log in to post comments