Skip to main content

വന്യജീവി വാരാഘോഷം: ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 2,3 തിയതികളിൽ

 

*വേദി ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ

സംസ്ഥാന വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ വിദ്യാർഥികൾക്കായുള്ള ജില്ലാ തല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തിയതികളിൽ ഇടപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.
എൽ പി വിഭാഗങ്ങൾക്ക് പെൻസിൽ ഡ്രോയിങ് , വാട്ടർ കളർ പെയിൻ്റിംഗ് എന്നീ വിഭാഗങ്ങളിൽ മാത്രം മത്സരിക്കാം. യുപി വിഭാഗത്തിന് ക്വിസ് മത്സരത്തിലും പങ്കെടുക്കാം.
പ്ലസ് വൺ, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി തലം മുതൽ മുകളിലോട്ടുള്ള വിദ്യാർഥികൾക്ക് കോളേജ് വിഭാഗത്തിൽ മത്സരിക്കാം. 
ഹൈസ്കൂൾ തലത്തിലെ വിദ്യാർഥികൾക്ക് മാത്രം (അഞ്ച് പേർ അടങ്ങുന്ന ടീം) ലൈവ് മോഡലിങ്ങിനും പങ്കെടുക്കാം.

ഒക്ടോബർ രണ്ടിന് രാവിലെ 8.30 മുതൽ ഒൻപത് വരെ രജിസ്ട്രേഷൻ നടക്കും. രാവിലെ ഒൻപത് മുതൽ 11 വരെ എൽ.പി/ യു.പി/ ഹൈസ്കൂൾ/ കോളേജ് വിഭാഗങ്ങൾക്കായി പെൻസിൽ ഡ്രോയിംഗ് മത്സരവും, രാവിലെ 11.15 മുതൽ 1.15 വരെ ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങൾക്കായി വാട്ടർ കളർ പെയിൻ്റിംഗ് മത്സരവും നടക്കും. ഉച്ചയ്ക്ക് 1.45 മുതൽ 4.45 വരെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ലൈവ് മോഡൽ.   വൈകിട്ട് അഞ്ച് മുതൽ ആറ് വരെ ഹൈസ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി മലയാളം ഉപന്യാസ മത്സരവും നടക്കും.

ഒക്ടോബർ മൂന്നിന് രാവിലെ 8.30 മുതൽ ഒൻപത് വരെ രജിസ്‌ട്രേഷൻ. ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ യുപി ഹൈസ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി ക്വിസ്, ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ ഹൈസ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി മലയാളം പ്രസംഗ മത്സരങ്ങളും നടക്കും.

 ജില്ലയിലെ എല്ലാ സർക്കാർ , എയ്‌ഡഡ് , അംഗീകൃത സ്വാശ്രയ സ്‌കൂളിലേയും, പ്രൊഫഷണൽ കോളേജുകളിലേയും വിദ്യാർഥികൾക്ക് പങ്കെടുക്കാം.
മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സ്കൂൾ അല്ലെങ്കിൽ കോളേജ് മേധാവിയുടെ സാക്ഷ്യപത്രം (പേര്, വിലാസം, വിദ്യാലയത്തിന്റെ പേര്, ഫോൺ നമ്പർ, പഠിക്കുന്ന ക്ലാസ്സ്, മത്സരിക്കുന്ന ഇനം എന്നിവ വ്യക്തമാക്കുന്നത്) അതാത് ദിവസം നിർദ്ദിഷ്ട സമയത്ത് ഹാജരാക്കി പേര് രജിസ്റ്റർ ചെയ്യണം, മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ സ്കൂൾ യൂണിഫോമും ഐ.ഡി. കാർഡും ധരിക്കണം. ക്വിസ് മത്സരത്തിന് ഒരു സ്ഥാപനത്തിൽ നിന്ന് രണ്ടുപേരടങ്ങുന്ന ഒരു ടീമിനും, മറ്റ് ഇനങ്ങൾക്ക് പരമാവധി രണ്ടുപേർക്കുമാണ് പ്രവേശനം നൽകുക. മത്സരത്തിനാവശ്യമായ കടലാസുകൾ സംഘാടകർ നൽകുമെങ്കിലും മറ്റ് വര സാമഗ്രികൾ വിദ്യാർത്ഥികൾ കൊണ്ടു വരേണ്ടതാണ്. മത്സരങ്ങളുടെ മാധ്യമം മലയാളമായിരിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 2500, 1500, 1000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും, ലൈവ് മോഡലിങ് മത്സരത്തിൽ ടീമിന് യഥാക്രമം 10000, 5000,2500 രൂപയും സർട്ടിഫിക്കറ്റും 
ഒക്ടോബർ മൂന്നിന് മത്സരങ്ങൾ പൂർത്തിയായ ശേഷം  ചേരുന്ന പൊതുയോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇടപ്പള്ളിയിലുള്ള എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ നിന്ന് ലഭിക്കും. 
ഫോൺ: 0484-2344761, ,8547603736, 8547603737, 8547303738.

date