Post Category
പൊതുവിദ്യാഭ്യാസ വകുപ്പ് മേഖലാ ഫയൽ അദാലത്ത് 26-ന് തൃശ്ശൂരിൽ*
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന മേഖലാ ഫയൽ അദാലത്ത് സെപ്റ്റംബർ 26-ന് നടത്തും. തൃശ്ശൂർ കാൽഡിയൻ സിറിയൻ സ്കൂളിൽ രാവിലെ 7.45 മുതലാണ് അദാലത്ത് നടക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ ഫയലുകളും പരാതികളും പരിഗണിച്ച് സമയബന്ധിതമായി പരിഹാരം കാണുന്നതിനാണ് അദാലത്ത് നടത്തുന്നത്.
date
- Log in to post comments