ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി: പ്രതിമാസ വരിസംഖ്യ പുതുക്കിയ നിരക്കിലേക്ക് ഉയർത്തിയെന്ന് ഓഫീസുകൾ ഉറപ്പുവരുത്തണം*
ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ (ജി.ഐ.എസ്.) കുറഞ്ഞ നിരക്കിൽ വരിസംഖ്യ പിടിച്ചിരുന്ന ജീവനക്കാരുടെ തുക പുതുക്കിയ നിരക്കിലേക്ക് ഉയർത്തി മാറ്റി എന്ന് എല്ലാ ഓഫീസ് മേധാവികളും ഉറപ്പുവരുത്തണമെന്ന് ജില്ലാ ഇൻഷുറൻസ് ഓഫീസർ നിർദ്ദേശം നൽകി. സർക്കാർ ഉത്തരവ് പ്രകാരമുള്ള നിരക്കിലും കുറഞ്ഞ നിരക്കിൽ ജി.ഐ.എസ്. വരിസംഖ്യ പിടിച്ചുവരുന്ന എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ നിന്ന് ഉത്തരവിൽ പറയുന്ന ഉയർന്ന നിരക്കിലേക്ക് വർദ്ധിപ്പിച്ച് തുക ഈടാക്കേണ്ടതാണ്.
സെപ്റ്റംബറിലല്ലാതെ മറ്റ് മാസങ്ങളിൽ നടത്തുന്ന വരിസംഖ്യാ വർദ്ധനവിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി. സംശയ നിവാരണത്തിനായി ജീവനക്കാർക്ക് തൃശ്ശൂർ ജില്ലാ ഇൻഷുറൻസ് ഓഫീസുമായി നേരിട്ടോ 0487 2361639, 9496004873 എന്നീ ഫോൺ നമ്പറുകൾ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.
- Log in to post comments