Post Category
പി.എസ്.സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
പി.എസ്.സി സെപ്റ്റംബര്‍ 26ന് ഉച്ചയ്ക്ക് 1.30 മുതല്‍ 03.20 വരെ നടത്തുന്ന ക്ലര്‍ക്ക്/ അമിനിറ്റീസ് അസിസ്റ്റന്റ്/സെക്യൂരിറ്റി ഗാര്‍ഡ്/ സെയില്‍സ് അസിസ്റ്റന്റ്/ അറ്റന്‍ഡര്‍ (കാറ്റഗറി നമ്പര്‍: 427/25, 436/2025, 466/2025, 504/2025, 572/2025) എന്നീ തസ്തികകളിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷയുടെ കേന്ദ്രത്തില്‍ മാറ്റം വരുത്തിയതായി ജില്ലാ ഓഫീസര്‍ അറിയിച്ചു. മണ്ണാര്‍ക്കാട് 'എം.ഇ.എസ് എച്ച്.എസ്.എസ്' (സെന്റര്‍ നമ്പര്‍: 1274) എന്ന കേന്ദ്രത്തില്‍ പരീക്ഷയുള്ള 1061512 മുതല്‍ 1061811 വരെ രജിസ്റ്റര്‍ നമ്പറുകള്‍ ഉള്ളവര്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജില്‍ ഹാജരായി പരീക്ഷ എഴുതേണ്ടതാണ്. ഉദ്യോഗാര്‍ഥികള്‍ പഴയതോ പുതിയതോ ആയ അഡ്മിഷന്‍ ടിക്കറ്റുമായി ഹാജരാകണം.
date
- Log in to post comments