Post Category
പഠനമുറിക്ക് അപേക്ഷിക്കാം
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള വീടിനൊപ്പം പഠനമുറി നിര്‍മിക്കുന്നതിന് രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കും. ഒരു ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബ വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ്/ടെക്‌നിക്കല്‍/ സ്‌പെഷ്യല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ 5 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.1000 ചതുരശ്രയടി വരെ മാത്രം വിസ്തീര്‍ണമുള്ള വീടുകളായിരിക്കണം. പട്ടികജാതി വികസന വകുപ്പില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിക്കാത്തവരായിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധരേഖകളും അതത് ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 19 വൈകിട്ട് 5 മണി. ഫോണ്‍: 0474-2794996.
date
- Log in to post comments