Post Category
എം എ സി ടി പ്ളീഡർ പാനൽ; അപേക്ഷിക്കാം
ജില്ലയിലെ മോട്ടോർ ആക്സിഡൻറ് ക്ലെയിം ട്രൈബ്യൂണൽ കോടതികളിലെ ഗവൺമെൻറ് പ്ലീഡർ തസ്തികയിൽ നിലവിലെ ഒഴിവിലേക്ക് നിയമ വകുപ്പ് അഭിഭാഷകരുടെ പാനൽ ക്ഷണിച്ചു. ഏഴ് വർഷത്തിൽ കുറയാത്ത നിയമാനുസൃത പ്രാക്ടീസുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. ഫോട്ടോ പതിച്ച ബയോഡേറ്റ, വിലാസം, ജനനത്തീയതി, എൻറോൾമെൻറ് നമ്പറും തീയതിയും, ജാതി, മതം, വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖകൾ, നടത്തിയിട്ടുള്ള മൂന്നോ നാലോ കേസുകളുടെ രേഖകൾ എന്നിവ സഹിതമുള്ള അപേക്ഷ ഒക്ടോബർ ഒൻപത് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ട്രേറ്റിൽ ലഭ്യമാക്കണം. ഫോൺ: 0477-2251676, 2252580. ഇ-മെയിൽ: dc-alz@gov.in, cru.dcalp@kerala.gov.in
date
- Log in to post comments