Skip to main content

പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം; അപേക്ഷിക്കാം 

 

സർക്കാർ/എയ്‌ഡഡ്/അംഗീകൃത അൺ എയ്‌ഡഡ്/ സി.ബി.എസ്.ഇ.- ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളിൽ 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ഇ.സി - എസ്. റ്റി  വിഭാഗക്കാരായ അർഹരായ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിനായി അപേക്ഷിക്കാം. 
സ്‌കൂൾ അധികൃതർ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ച് ഇ - ഗ്രാന്റ്സ് മുഖേന ഡാറ്റ എൻട്രി ഒക്ടോബർ 20നുള്ളിൽ പൂർത്തിയാക്കണം. വിവരങ്ങൾക്ക്:  www.egrantz.kerala.gov.in, എറണാകുളം മേഖല ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0484 2983130.

date