Skip to main content

ജില്ലാതല അറിയിപ്പുകൾ

മെഡിക്കല്‍ ഓഫീസര്‍ നിയമനം

 നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലയില്‍ കരാറടിസ്ഥാത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. മാസവേതനം 50,000 രൂപ. യോഗ്യത എംബിബിഎസ് വിത്ത് പെര്‍മനന്റ് ടി.സി.എം.സി. താല്പര്യുള്ളവര്‍ സപ്തംബര്‍ 30 രാവിലെ 11 മണിക്ക് കണ്ണൂര്‍ എന്‍.എച്ച്.എം ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം. പ്രായം സപ്തംബര്‍ 30 ന് 62 വയസ്സ് കവിയരുത്. ഫോണ്‍ : 0497 2709920. വിശദവിവരങ്ങള്‍ക്ക് www.arogyakeralam.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

താലൂക്ക് വികസന സമിതി യോഗം

കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ മൂന്ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ണൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ദിശ യോഗം 29 ന്

ഈ വര്‍ഷത്തെ ജില്ലാ വികസന ഏകോപന & നിരീക്ഷണ സമിതിയുടെ (ദിശ) രണ്ടാം പാദ യോഗം സപ്തംബര്‍ 29 ചൊവ്വാഴ്ച രാവിലെ 10:30 ന് കണ്ണൂര്‍ ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ കെ. സുധാകരന്‍ എം പി യുടെ അധ്യക്ഷതയില്‍ ചേരും.

കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടർ നിയമനം

കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടരുടെ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ/ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച അധ്യാപകർ /പ്രൊഫസർമാർ/ ശാസ്ത്ര വിദഗ്‌ധർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ അസ്സൽ രേഖകളും പകർപ്പും സഹിതം സപ്തംബർ 30 നകം സെക്രട്ടറി, ജില്ലാ പഞ്ചായത്ത് കണ്ണൂർ - 670002 വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.  ഫോൺ: 0497-2700205, 0497-2700206.

ലേലം

പയ്യന്നൂർ താലൂക്കിലെ കരിവെള്ളൂർ അംശം ദേശം റി.സ.നമ്പർ 327/127 ൽ പെട്ട 0.0726 ഹെക്ടർ ഭൂമി കരിവെള്ളൂർ വില്ലേജ് ഓഫീസിൽ സപ്തംബർ 28 ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നു. കൂടുതൽ വിവരങ്ങൾ കരിവെള്ളൂർ വില്ലേജ് ഓഫീസിൽ നിന്നും പയ്യന്നൂർ താലൂക്ക് ഓഫീസിൽ നിന്നും ലഭിക്കും.

ടെണ്ടർ ക്ഷണിച്ചു

ഇന്ത്യൻ തപാൽ വകുപ്പ് തലശ്ശേരി ഡിവിഷനിലെ സൂപ്രണ്ട് ഓഫീസ്, തലശ്ശേരി ടൗൺ എക്സ്ക്ലൂസീവ് എംഎംഎസ് റൂട്ടിൽ കരാർ അടിസ്ഥാനത്തിൽ തപാൽ കൊണ്ടുപോകുന്നതിനായി ഗുഡ്സ് കാരിയർ വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ താല്പര്യമുള്ള സ്ഥാപനങ്ങൾ/ട്രാൻസ്പോർട്ടർമാർ/ബിഡ്ഡർമാരിൽ നിന്നും ഓൺലൈൻ ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 22.  ഫോൺ: 0490 2341355, 0490 232230.

റീടെണ്ടർ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിലേക്ക് 7 സീറ്റുള്ള വാഹനം (സൈലോ, എര്‍ട്ടിഗ, ഇന്നോവോ, ക്രിസ്റ്റ, ബൊലേറോ മുതലായ വാഹനങ്ങള്‍) കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വാടകക്ക് ലഭിക്കുന്നതിന് കരാറുകാരില്‍ നിന്നും/ ഏജന്‍സികളില്‍ നിന്നും സീല്‍ വെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ടതിനുള്ള അവസാന തീയ്യതി സപ്തംബര്‍ 30 രാവിലെ 12 മണി. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.എം.എച്ച്.പി യുടെ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. (റൂം നമ്പര്‍ 115).

ഗതാഗത നിരോധനം

ഇടിസി പൂമംഗലം പന്നിയൂർ റോഡിൽ മഴൂർ അമ്പലത്തിനടുത്ത് കൾവെർട്ട് ഇടിഞ്ഞതിനാൽ അതുവഴിയുള്ള വാഹന ഗതാഗതം സപ്തംബർ 25 മുതൽ നവംബർ ഒമ്പത് നിരോധിച്ചു.   ആ വഴി പോകേണ്ട വലിയ വാഹനങ്ങൾ പൂമംഗലം സ്‌കൂളിൻ്റെ അടുത്ത് നിന്നും കാഞ്ഞിരങ്ങാട് പൂവം വഴിയും, ചെറിയ വാഹനങ്ങൾ മഴൂർ പള്ളി വഴി പന്നിയുർ എൽ പി സ്കൂ‌ൾ വഴിയും (പള്ളിവയൽ ) പോകണം.

വൈദ്യുതി മുടങ്ങും

ബങ്കണ പറമ്പ്, കാനനൂർ ഹാൻ്റ് ലൂം, ഹൈ ലോക്ക്, റൊക്‌സ്വേവോ ഗ്രാനൈറ്റ്, ടികെഎം ലോജിസ്റ്റിക്, വേശാലമുക്ക്, വിസ്ത സ്ഥലങ്ങളിൽ സപ്തംബർ 26 ശനിയാഴ്ച  രാവിലെ ഒമ്പത് മുതൽ 11.30 വരെ വൈദ്യുതി മുടങ്ങും.

date