വകുപ്പിന് കീഴിലുള്ള ഹോസ്റ്റലുകളില്‍ നാപ്കിന്‍ വെന്റിംഗ് മെഷീനുകളും ഇന്‍സിനേറ്ററുകളും സ്ഥാപിക്കുന്ന പദ്ധതി മാതൃകാപരം: മന്ത്രി കെ.എ. തുളസി
നൂറുദിനകര്‍മ്മ പരിപാടിയില്‍ പ്രഖ്യാപിച്ച പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കീഴിലുള്ള ഹോസ്റ്റലുകളില്‍ നാപ്കിന്‍ വെന്റിംഗ് മെഷീനുകളും ഇന്‍സിനേറ്ററുകളും സ്ഥാപിക്കുന്ന പദ്ധതി മാതൃകാപരമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി, പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പെണ്‍കുട്ടികളുടെ പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകളും ഇന്‍സിനേറ്ററുകളും സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പീച്ചി നേച്ചര്‍ എജ്യുക്കേഷന്‍ സെന്ററില്‍ നിര്‍വ്വഹിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ആധുനിക കാലഘട്ടം നമ്മളില്‍ നിന്നും ആവശ്യപ്പെടുന്ന പദ്ധതിയാണ് ഹോസ്റ്റലുകളില്‍ നാപ്കിന്‍ വെന്റിംഗ് മെഷീനുകളും ഇന്‍സിനേറ്ററുകളും സ്ഥാപിക്കുന്നതെന്നും പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ ആരോഗ്യത്തിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കീഴിലുള്ള ഹോസ്റ്റലുകളിലെ മെനു പരിഷ്‌ക്കരിക്കുന്നത് പരിഗണനയിലാണെന്നും വകുപ്പിന്റെ സ്ഥാപനങ്ങളില്‍ പ്ലസ്ടു വരെ പഠിച്ചിറങ്ങുന്ന കുട്ടികളുടെ തുടര്‍പഠനവും തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിനായി വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ വിവരശേഖരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ജനകീയ വികസനം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പെണ്‍കുട്ടികൾക്കായുള്ള 10 പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലാണ് ആദ്യഘട്ടത്തില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകളും ഇന്‍സിനേറ്ററുകളും സ്ഥാപിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് ശേഷം മന്ത്രി കെ.എ. തുളസി പീച്ചി പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലും സന്ദര്‍ശനം നടത്തി. കുട്ടികളുമായി സംവദിച്ചു. എം.ആര്‍.എസിലെ വിദ്യാര്‍ത്ഥിനി അനല്യ അനില്‍കുമാര്‍ വരച്ച മന്ത്രിയുടെ ഛായാ ചിത്രവും മന്ത്രിക്ക് കൈമാറി.
ചടങ്ങില്‍ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീനു വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ചടങ്ങിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രാജേഷ് സ്വാഗതവും ചാലക്കുടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ആര്‍. സിന്ദു നന്ദിയും പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ചാക്കേച്ചന്‍, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്‍മാരായ വിനോദ് തേനാംപറമ്പില്‍, സീന വര്‍ഗ്ഗീസ്, ജയില്‍ ഉപദേശക സമിതി അംഗം ലീനാമ്മ തോമസ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഊര് മൂപ്പന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments